Thursday, January 20, 2022
HomeNewsfeedഖത്തറില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് വാങ്ങിവച്ചാല്‍ 25,000 റിയാല്‍ പിഴ

ഖത്തറില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് വാങ്ങിവച്ചാല്‍ 25,000 റിയാല്‍ പിഴ

ദോഹ: റെസിഡന്‍സ് പെര്‍മിറ്റ് ലഭിച്ച ഉടനെയോ അല്ലെങ്കില്‍ പുതുക്കിയ ഉടനെയോ പാസ്‌പോര്‍ട്ട് തൊഴിലാളിക്ക് കൈമാറണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഉടന്‍ പാസ്‌പോര്‍ട്ട് തൊഴിലാളിക്ക് തിരിച്ചു നല്‍കിയില്ലെങ്കില്‍ 25,000 റിയാല്‍ പിഴ അടക്കേണ്ടി വരും.

രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് അനുവദിച്ച ഗ്രേസ് പിരീഡ് സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതിന് മന്ത്രാലയം നടത്തിയ വെബിനാറിലാണ് ഇക്കാര്യം അറിയിച്ചത്.

അനധികൃത വിസാ കച്ചവടം നടത്തിയാല്‍ 3 വര്‍ഷം തടവും 50,000 റിയാല്‍ പിഴയും ശിക്ഷ അനുഭവിക്കേണ്ടി വരും. തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ ലക്ഷം ദിര്‍ഹമായി വര്‍ധിക്കും.

റെസിഡന്‍സി പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിനകം പുതുക്കിയില്ലെങ്കില്‍ തൊഴിലുടമ 10,000 റിയാല്‍ പിഴ അടക്കണം.

Most Popular