ദോഹ: ഖത്തറില്‍ ഇന്ന് 30 യാത്രക്കാര്‍ക്കടക്കം 186 പേര്‍ക്ക് കോവിഡ്. 156 പേര്‍ക്കാണ് സാമൂഹ്യവ്യാപനത്തിലൂടെ രോഗം ബാധിച്ചത്. 204 പേര് ഇന്ന് രോഗമുക്തി നേടിയതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2693 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറില്‍ 10,047 ടെസ്റ്റുകളാണ് നടത്തിയത്. നിലവില്‍ മൊത്തം 288 കോവിഡ് രോഗികളാണ് ആശുപത്രിയിലുള്ളത്. അതില്‍ 37 പേര് തീവ്ര പരിചരണണവിഭാഗത്തിലാണ്. ഇന്ന് രണ്ടുപേരെക്കൂടി ഐസിയുവില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനിടെ ഖത്തറില്‍ പുതിയ കോവിഡ് മരണങ്ങള് ഇല്ല. ചികില്‍സയില്‍ ആകെ മരണം 236.