Monday, November 29, 2021
HomeNewsfeedഖത്തര്‍ ലോക കപ്പ് 2022 ; ടിക്കറ്റ് വില്പന ജനുവരിയിൽ ആരംഭിക്കും

ഖത്തര്‍ ലോക കപ്പ് 2022 ; ടിക്കറ്റ് വില്പന ജനുവരിയിൽ ആരംഭിക്കും

ദോഹ: 2022 ൽ ഖത്തറിൽ വച്ച് നടക്കുന്ന ലോക കപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ജനുവരിയിൽ ആരംഭിക്കും. പ്രമുഖ ഫുട്ബോൾ വാർത്ത വെബ്സൈറ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്തെത്തുന്ന മുഴുവന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കും ആവശ്യമായ വാക്‌സിന്‍ ഖത്തര്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി അറിയിച്ചിരുന്നു. വാക്‌സിനായി ഒരു മില്യണ്‍ ഡോസുകളാണ് ഖത്തര്‍ സര്‍ക്കാര്‍ പ്രമുഖ മരുന്ന് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്

ലോക കപ്പുമായി ബന്ധപ്പെട്ട യൂറോപ്യന്‍ പാദ മത്സരങ്ങള്‍ കൊവിഡിനെ തുടര്‍ന്ന് ജനുവരിയോടെ മാത്രമേ പൂർത്തിയാകൂ.

 

Most Popular