ഖത്തര്‍: കൊടുചൂടില്‍ തൊഴിലാളികളെ പണിയെടുപ്പിച്ച 33 വര്‍ക്ക് സൈറ്റുകള്‍ അടപ്പിച്ചു

qatar company closure

ദോഹ: വേനല്‍ക്കാലത്ത് തുറന്ന സ്ഥലത്ത് തൊഴിലെടുപ്പിക്കുന്നതുമായ ബന്ധപ്പെട്ട നിയമം ലംഘിച്ച 33 വര്‍ക്ക് സൈറ്റുകള്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയം മൂന്നു ദിവസത്തേക്ക് അടപ്പിച്ചു. ജൂലൈ 5 മുതല്‍ 16 വരെ നടത്തിയ കര്‍ശന പരിശോധനയെ തുടര്‍ന്നാണ് നടപടി.

ജൂണ്‍ 15 മുതല്‍ ആഗസ്ത് 31 വരെയുള്ള കൊടുംചൂട് കാലത്ത് രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് ശേഷം 3 മണിവരെ തുറസ്സായ സ്ഥലത്ത് പണിയെടുപ്പിക്കാന്‍ പാടില്ലെന്നാണ് നിയമം. രാവിലത്തെ ജോലി അഞ്ച് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ഇത് ലംഘിച്ചതിനാണ് അല്‍ വക്‌റ, റൗദത്ത് ഹമാമ, അല്‍ ഖര്‍ത്തിയാത്ത്, ലുസൈല്‍, ഉം അല്‍ സനീം, അല്‍ ഖീസ, അല്‍ തുമാമ, അല്‍ ഖോര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച കമ്പനികള്‍ക്കെതിരേ നടപടി സ്വീകരിച്ചത്.

ജൂണ്‍ 15 മുതല്‍ ജൂലൈ 16 വരെയുള്ള കാലയളവില്‍ ഇത്തരത്തില്‍ 173 വര്‍ക്ക്‌സൈറ്റുകള്‍ക്കെതിരേ തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്.

33 companies notified of closure of worksites for 3 days over violations