Sunday, December 5, 2021
HomeEdiotrs Pick3600 കൂറ്റന്‍ മരങ്ങള്‍ മലേഷ്യയില്‍ നിന്ന് ജീവനോടെ ഖത്തറിലെത്തിച്ചു

3600 കൂറ്റന്‍ മരങ്ങള്‍ മലേഷ്യയില്‍ നിന്ന് ജീവനോടെ ഖത്തറിലെത്തിച്ചു

ദോഹ: 3,600 കൂറ്റന്‍ മരങ്ങള്‍ വേരും ഇലയും സഹിതം ഖത്തറിലെത്തിച്ചതായി എലഗന്‍ഷ്യ ഗ്രൂപ്പ്. ഖത്തറിന്റെ ഹരിത വല്‍ക്കരണ പദ്ധതിക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് വെല്ലുവിളികള്‍ നിറഞ്ഞ ഈ ദൗത്യം കമ്പനി വിജയകരമായി പൂര്‍ത്തിയാക്കിയത്.

രണ്ടാഴ്ച്ച നീണ്ട യാത്രയില്‍ മരങ്ങള്‍ കേട്പാട് കൂടാതെ ഖത്തറിലെത്തിക്കുന്നതിന് പ്രത്യേക സൗകര്യങ്ങളോട് കൂടിയ കപ്പലാണ് ഉപയോഗിച്ചത്. 18 മീറ്റര്‍ ഉയരത്തിലുള്ള മരങ്ങള്‍ വേരോട് കൂടി 20 മീറ്റര്‍ ആഴമുള്ള കൂറ്റന്‍ കാരിയറുകള്‍ക്കുള്ളിലാക്കിയാണ് കൊണ്ടുവന്നത്.
giant trees to qatar1വിവിധ വലുപ്പത്തിലുള്ള മരങ്ങള്‍ 3,000 നോട്ടിക്കല്‍ മൈല്‍ യാത്ര ചെയ്ത് വിജയകരമായി എത്തിക്കാന്‍ സാധിച്ചത് കമ്പനിയുടെ ചരിത്രത്തില്‍ നിര്‍ണായകമായ നാഴികക്കല്ലാണെന്ന് എലഗന്‍ഷ്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഹെന്റിക് ക്രിസ്റ്റ്യന്‍സന്‍ പറഞ്ഞു.

മാസങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. വേരുകള്‍ക്ക് കേട്പാട് വരാതെ പിഴുതെടുത്ത് മൂന്നോ നാലോ മാസത്തേക്ക് പുതിയ മണ്ണിലുറപ്പിച്ച് പുതിയ വേരുകള്‍ കിളിര്‍ത്തതിന് ശേഷമാണ് യാത്ര ആരംഭിച്ചത്.
giant trees to qatar2യാത്രയ്ക്ക് മുമ്പ് കപ്പല്‍ പൂര്‍ണമായും അണുവിമുക്തമാക്കി. കൂറ്റന്‍ മരങ്ങള്‍ക്ക് പ്രത്യേക താങ്ങുകള്‍ നല്‍കിയാണ് ഉറപ്പിച്ചത്.

Most Popular