ഖത്തറില്‍ 7 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 4 പേര്‍ സുഖം പ്രാപിച്ചു

new corona cases in qatar

ദോഹ: ഖത്തറില്‍ ഏഴുപേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. അതേ സമയം, നാലുപേരുടെ രോഗം ഭേദമായി.

അടുത്ത കാലത്തായി ഖത്തറിലെത്തിയ യാത്രക്കാരും പ്രവാസി തൊഴിലാളികളുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചവര്‍. രണ്ടുപേര്‍ സ്വദേശികളാണ്. ഇവര്‍ പൂര്‍ണ ഐസൊലേഷനില്‍ കഴിയുകയാണെന്നും ആവശ്യമായ ചികില്‍സ നല്‍കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

പുതുതായി നാലുപേര്‍ കൂടി രോഗവിമുക്തി നേടിയതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയില്‍ നിന്ന് മോചിതരായവരുടെ എണ്ണം 37 ആയി.

4 new recovered cases, 7 new confirmed cases of coronavirus (COVID-19)