ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ രോഗ വിമുക്തരായതായി ആരോഗ്യമന്ത്രാലയം ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജോര്‍ദാന്‍, ഫിലിപ്പീന്‍സ്, സുഡാന്‍, ഇറാന്‍ എന്നീ രാജ്യക്കാരാണ് രോഗവിമുക്തരായതെന്ന് പകര്‍ച്ചവ്യാധി കേന്ദ്രത്തിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി പറഞ്ഞു.
പകര്‍ച്ചവ്യാധി കേന്ദ്രത്തിലുള്ള മുഴുവന്‍ രോഗികളുടെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. കൊറോണ ബാധിച്ച് രാജ്യത്ത് ഇതുവരെ ആരും മരിച്ചിട്ടില്ല. രോഗം ഭേദമായ ഫിലിപ്പിനോ ഇറാനില്‍ നിന്നെത്തിയ ആദ്യ ഗ്രുപ്പില്‍പ്പെട്ടവരാണ്.
ഖത്തറില്‍ 337 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെയായി 5309 പേരെ കൊവിഡ്-19 പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.