ഖത്തര്‍ ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: 40 വനിതാ സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി

Qatar shura council

ദോഹ: ഖത്തര്‍ ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ 40ഓളം വനിതകള്‍ രംഗത്ത്. പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ചൊവ്വാഴ്ച്ച മുതല്‍ ആഗസ്ത് 2 വരെ പത്രികകള്‍ സംബന്ധിച്ച പരാതികളും എതിര്‍പ്പുകളും സമര്‍പ്പിക്കാവുന്നതാണ്.

30 അംഗ സഭയിലേക്ക് നിരവധി പേര്‍ പത്രികകള്‍ സമര്‍പ്പിച്ചതായും ഇതില്‍ 40 സ്ത്രീകള്‍ ഉള്‍പ്പെടുന്നതായും തിരഞ്ഞെടുപ്പ് മേല്‍നോട്ട കമ്മിറ്റി അംഗങ്ങള്‍ ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

മീഡിയ സേവനത്തിന് വേണ്ടി രജിസ്റ്റര്‍ ചെയ്ത സ്ഥാനാര്‍ഥികളുടെ എണ്ണം 200ലേറെ വരും. ഖത്തര്‍ മീഡിയ കോര്‍പറേഷന്‍ നല്‍കുന്ന ഈ സേവനത്തിന് വന്‍ ഡിമാന്‍ഡ് ഉള്ളതായി അധികൃതര്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക സപ്തംബര്‍ 15ന് ആണ് പ്രസിദ്ധീകരിക്കുക.
ALSO WATCH