ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധിച്ച് 42 വയസ്സുള്ള പ്രവാസി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 7 ആയി. ഇന്ന് പുതുതായി 251 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 28 പേര്‍ക്ക് രോഗം ഭേദമായതായും മന്ത്രാലയം അറിയിച്ചു.
മരിച്ചയാള്‍ക്ക് നേരത്തേ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു.മരിച്ചയാളുടെ കുടുംബത്തോട് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു.
രാജ്യത്ത് ഇതുവരെയായി 2,979 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 275 പേര്‍ക്ക് സുഖപ്പെട്ടു. അത്യാവശ്യ ഘട്ടത്തില്‍ അല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
42-year-old dies of COVID-19 in Qatar as death toll climbs to 7, positive cases jump by 251