ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കു വേണ്ടി ഐസിബിഎഫ്(ICBF) സംഘടിപ്പിച്ച 42ാമത് മെഡിക്കല്‍ ക്യാമ്പ്(free medical camp) വക്റ അല്‍ മശാഫിലുള്ള അലീവിയ മെഡിക്കല്‍ സെന്ററില്‍(Allevia medical center) നടന്നു. അലീവിയ മെഡിക്കല്‍ സെന്റര്‍, വെല്‍ കെയര്‍ ഫാര്‍മസി എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
മുന്‍ ഐസിബിഎഫ് പ്രസിഡന്റുമാരായ ഡേവിഡ് ജോണ്‍, എന്‍ വി ഖാദര്‍, നിലാങ്ഷു ഡേ, ഡോ. മോഹന്‍ തോമസ്, ഡേവിസ് എടക്കുളത്തൂര്‍, പി എന്‍ ബാബുരാജന്‍ എന്നിവര്‍ സംയുക്തമായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐസിബിഎഫ് പ്രതിനിധികള്‍ക്കു പുറമേ അലീവിയ ചെയര്‍മാന്‍ കെ പി അഷ്‌റഫ്, സിഇഒ ഉദയ കുമാര്‍, എച്ച് ആര്‍ മാനേജര്‍ ബ്ലെസന്റ്, ഓപറേഷന്‍സ് മാനേജര്‍ ഫാറൂഖ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സഹ സംഘടനാ പ്രതിനിധികളായ കെ വി സുജിത്(പുനര്‍ജനി), ശിവരാമന്‍(ഒടിപി), രാജു(തെലങ്കാന ഗള്‍ഫ് സമിതി), നൗഫല്‍ നാസര്‍(ജികെപിഎ), ശശിധര്‍ ഹെബ്ബല്‍(ഉത്തര കന്നഡ ബലഗ), ശഹനഹാസ് എടോടി(നിയാര്‍ക്ക്), വിവേക്(ബ്ലഡ് ഡോണേഴ്‌സ് കേരള), സഞ്ജീവ് ശര്‍മ(സിങ് സേവ ഗ്രൂപ്പ്), ദിവാകര്‍(ബീഹാര്‍ സോഷ്യല്‍ ഫോറം) തുടങ്ങിയവരും സംബന്ധിച്ചു.
രാവിലെ 7 മുതല്‍ 11 വരെ നടന്ന ക്യാമ്പില്‍ ബിഎംഐ, ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, ലിപ്പിഡ് പ്രൊഫൈല്‍, ഇസിജി, കാഴ്ച്ചാ പരിശോധന, ജിപി കണ്‍സള്‍ട്ടേഷന്‍, ഡെന്റല്‍ കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയവ നടന്നു. സൗജന്യമായി മരുന്നുകളും ലഭ്യമാക്കിയിരുന്നു.