ദോഹ: അപൂര്‍വ്വവും വ്യത്യസ്തവുമായ പഴവര്‍ഗങ്ങള്‍ക്ക് വിപണിയില്‍ വലിയ വില ഈടാക്കുക പതിവാണ്. എന്നാല്‍, ഖത്തറിലെ ഒരു ഷോപ്പില്‍ സാധാരണ തണ്ണിമത്തന്റെ വില കണ്ട് ഉപഭോക്താവ് ഞെട്ടി. ഉപഭോക്താവ് ട്വിറ്ററില്‍ പങ്കുവച്ച ചിത്ര പ്രകാരം 433.30 റിയാലാണ് സാധാരണ വലുപ്പത്തിലുള്ള ഒരു തണ്ണിമത്തന്റെ വില.
വിലകണ്ട് അമ്പരന്ന ഉപഭോക്താവ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് പരാതി നല്‍കി. ഇത്രയും ഉയര്‍ന്ന വില ഈടാക്കാനുള്ള കാരണം ഉപഭോക്തൃ സംരക്ഷണ വകുപ്പ് അന്വേഷിക്കണമെന്നാണ് ആവശ്യം. പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും ഖത്തര്‍ വാണിജ്യ മന്ത്രാലയം പ്രതികരിച്ചു.
ആസ്‌ത്രേലിയയില്‍ നിന്നുള്ളതാണ് പരാതിക്കിടയാക്കിയ തണ്ണിമത്തന്‍.
വിപണിയില്‍ കടുത്ത നിരീക്ഷണം ആവശ്യമാണെന്നും അനാവശ്യമായ വിലവര്‍ധനവ് തടയണമെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തു.