ദോഹ: ഖത്തറില്‍ 44 പേര്‍ക്കു കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. മൂന്ന്‌പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 634 ആയി.
രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ചിലര്‍ പുറത്ത് നിന്ന് യാത്ര ചെയ്‌തെത്തിയവരും ബാക്കിയുള്ളവര്‍ നേരത്തേയുള്ള രോഗബാധിതരുമായി ബന്ധപ്പെട്ടവരുമാണ്. ഇവരെ പൂര്‍ണമായും ഐസൊലേറ്റ് ചെയ്തു.
ഖത്തറില്‍ ഇതുവരെയായി 18,877 പേരെ കൊവിഡ് 19 പരിശോധനയ്ക്കു വിധേയമാക്കി.
44 new Covid-19 cases reported in Qatar today; 3 recovered