ഖത്തറിലെ ട്രാഫിക് പിഴകള്‍ക്ക് ഇന്ന് മുതല്‍ 50 ശതമാനം ഡിസ്‌കൗണ്ട്

qatar heavy traffic

ദോഹ: ഖത്തറില്‍ വാഹനമോടിക്കുന്നവരുടെ പേരില്‍ പലപ്പോഴായി കുമിഞ്ഞുകൂടിയ ട്രാഫിക് പിഴകള്‍ക്ക് ഇന്ന് മുതല്‍ 50 ശതമാനം ഇളവ്. ഖത്തര്‍ ദേശീയ ദിനമായ ഇന്ന് മുതല്‍ മൂന്ന് മാസത്തേക്ക് ഇളവ് ലഭിക്കും. ഈ കാലയളവിനുള്ളില്‍ 50 ശതമാനം തുക അടച്ച് പിഴ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കും. മെത്രാഷ് 2 വഴിയും ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ് വഴിയും പണമടക്കാവുന്നതാണ്.

അടുത്ത വര്‍ഷം മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ പിഴകള്‍ ഒത്തുതീര്‍പ്പാക്കുന്നത്.