Friday, October 22, 2021
HomeNewsfeedഭക്ഷ്യനിയമം ലംഘിച്ചു; ഖത്തറില്‍ 5,500 കിലോ ശീതീകരിച്ച മാംസം പിടികൂടി

ഭക്ഷ്യനിയമം ലംഘിച്ചു; ഖത്തറില്‍ 5,500 കിലോ ശീതീകരിച്ച മാംസം പിടികൂടി

ദോഹ: ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചതിന്റെ(violating food law) പേരില്‍ ഖത്തറില്‍(qatar) 5,500 കിലോഗ്രാം ഫ്രോസണ്‍ മാംസം(frozen meat) പിടികൂടി. 14 ദിവസത്തേക്ക് മാത്രം സൂക്ഷിക്കാവുന്ന റഫ്രിജറേറ്റഡ് മാംസത്തെ ഒരു വര്‍ഷം സൂക്ഷിക്കാവുന്ന ഫ്രോസണ്‍ മാംസം ആക്കി മാറ്റിയതിന്റെ പേരിലാണ് നടപപടി.

കമ്പനിയുടെ ഒരു കേന്ദ്രത്തില്‍ നിന്ന് 3,000 കിലോയും മറ്റൊരിടത്ത് നിന്ന് 2,500 കിലോയുമാണ് പിടികൂടിയത്. കമ്പനിക്കെതിരേ നിയമനടപടി സ്വീകരിക്കാനും പിടികൂടിയ മാംസം നശിപ്പിക്കാനും തീരുമാനിച്ചു.
ALSO WATCH

Most Popular