കോവിഡ് നിയമ ലംഘനം; ഖത്തറിൽ പിടിയിലായത് 574 പേർ

ദോഹ: ഖത്തറിൽ കോവിഡ് നിയമ ലംഘനം നടത്തിയതിന് 574 പേർ കസ്റ്റഡിയിലായി. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 436 പേർ , സാമൂഹിക അകലം പാലിക്കാത്ത 51 പേർ, പാർക്കിലും മറ്റും ഒത്തുകൂടിയ 83 പേർ, ഇഹ്തിറസ് ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാത്ത 3 പേർ എന്നിവരാണ് പിടിയിലായത്. ഒരു വാഹനത്തിൽ അനുവദനീയമായ ആളുകളിലധികം യാത്ര ചെയ്തതിനും കേസെടുത്തിട്ടുണ്ട്.

പകർച്ചവ്യാധികളെക്കുറിച്ച് 1990 ലെ നമ്പർ 17 ലെ ഡിക്രി നിയമം, COVID-19 ന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന മുൻകരുതൽ നടപടികൾ എന്നിവയ്ക്ക് അനുസൃതമായാണ് നടപടികൾ. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് നിയുക്ത അധികാരികൾ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.