ദോഹ: ഖത്തറില്‍ 58 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ ഭൂരിഭാഗവും നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടിരുന്നവരാണ്. ഏതാനും പേര്‍ക്ക് യാത്രയ്ക്കിടയിലാണ് രോഗം പകര്‍ന്നത്.
രോഗം പകരാതിരിക്കാന്‍ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.