ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായി റിപോര്‍ട്ട്. മാര്‍ച്ചില്‍ മാത്രം 60 ഹോാട്ടലുകളിലും മെക്കെയ്നിസ് മോട്ടലിലുമായി 85,000 പേരാണ് ക്വാറന്റീന് ബുക്ക് ചെയ്തത്. വരുന്ന മാസങ്ങളിലും തിരിച്ചുവരുന്നവരുടെ എണ്ണം വീണ്ടും കൂടുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ എക്സപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചിട്ടും ഹോട്ടലുകളില്‍ ബുക്കിങ് ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.
നിലവില്‍ മൂന്ന്, നാല്, അഞ്ച് സ്റ്റാര്‍ പ്രോപ്പര്‍ട്ടികളിലായി 60ല്‍ കൂടുതല്‍ ഹോട്ടലുകളില്‍ സൗകര്യമൊരുക്കിയതായാണ് ഡിസ്കവര് ഖത്തര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ആളുകളുടെ വരവ് വലിയ തോതില്‍ വര്‍ധിച്ചതോടെ ഹോട്ടലുകളില്‍ മുറി ഒഴിവില്ലാത്ത സ്ഥിതിയാണ്. ഡിസ്കവര് ഖത്തര്‍ വെബ്സൈറ്റില്‍ നിലവില്‍ ഏപ്രില്‍ 10ന് മുമ്പ് ബുക്കിങ് ലഭ്യമല്ല. ഏപ്രില്‍ പകുതി വരെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമാണ് ഒഴിവുള്ളത്. മെക്കെയ്നിസിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്ര ആഗ്രഹിക്കുന്ന താഴ്ന്ന വരുമാനക്കാര്‍ വളരെ നേരത്തേ തന്നെ പ്ലാന്‍ ചെയ്തില്ലെങ്കില്‍ ഉദ്ദേശിച്ച സമയത്ത് ഖത്തറിലെത്താന്‍ പ്രയാസമായിരിക്കും. ക്വാറന്റീന് വലിയ തുക ചെലവാകുകയും ചെയ്യും.
ഖത്തറിലെ ജനങ്ങളെ രോഗബാധയില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ കണിശമായ ക്വാറന്റീന് സംവിധാനങ്ങള്‍ സഹായിച്ചിട്ടുണ്ട്. നിലവില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കും. കൂടുതല്‍ ഹോട്ടലുകള്‍ ക്വാറന്റീന് വേണ്ടി അനുവദിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ വലിയ തോതിലുള്ള വര്‍ധനയ്ക്ക് സാധ്യത ഇല്ലെന്നാണ് അറിയുന്നത്.
ഡിസ്കവര് ഖത്തര്‍ കോള്‍ സെന്ററില്‍ ഇപ്പോള്‍ 55 മുഴുസമയ അറബി സംസാരിക്കുന്ന ജീവനക്കാരുണ്ട്. ഏപ്രില്‍ തുടക്കത്തില്‍ ഇത് 95 ആയി ഉയര്‍ത്തും. 24 മണിക്കൂറും സേവനം ലഭ്യമാണ്. ഡിസ്കവര് ഖത്തര്‍ വെബ്സൈറ്റിന്റെ അറബി പതിപ്പ് ഏപ്രിലില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ക്വാറന്റീന് റദ്ദാക്കിയ 13,000 പേര്‍ക്ക് ഇതുവരെ റീഫണ്ട് നല്കി. 12 മില്യണ്‍ ഡോളര്‍ തുക വരുമിത്. 50,000 ത്തോളം പേര്‍ക്കാണ് മെക്കെയ്നീസ് ക്വാറന്റീനില്‍ റീഫണ്ട് നല്‍കിയത്.
ALSO WATCH