ഖത്തറില്‍ ഇന്ന് 623 പേര്‍ക്ക് കൂടി കൊറോണ; രോഗികളുടെ എണ്ണം 7,764

632 more corona cases in qatar

ദോഹ: ഖത്തറില്‍ ഇന്ന് 623 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 7,764 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61 പേര്‍ക്കു കൂടി രോഗം സുഖപ്പെട്ടു.

10 പേരാണ് ഖത്തറില്‍ കൊറോണ മൂലം മരിച്ചത്. രോഗം ഭേദമായവരുടെ എണ്ണം 750 ആയി. 73457 പേര്‍ക്കാണ് ഖത്തറില്‍ ഇതിനകം കൊറോണ പരിശോധന നടത്തിയത്. 7004 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.