ദോഹ: ഖത്തറില്‍ 64 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 401 ആയി ഉയര്‍ന്നു.
ഇതുവരെയായി ഖത്തറില്‍ 7,950 പേരെയാണ് കൊറോണ പരിശോധനയ്ക്കു വിധേയരാക്കിയത്. നാലു പേര് ഇതിനകം രോഗ വിമുക്തി നേടിയിരുന്നു.