ഖത്തറില്‍ കൊറോണ സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് രോഗം ഭേദമായത് 109 പേര്‍ക്ക്

new corona cases in qatar

ദോഹ: ഖത്തറില്‍ ഇന്ന് 643 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 12,564 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 109 പേര്‍ക്കു കൂടി രോഗം സുഖപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കുറയുകയും സുഖം പ്രാപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നത് ആശ്വാസകരമാണ്.

10 പേരാണ് ഖത്തറില്‍ കൊറോണ മൂലം മരിച്ചത്. രോഗം ഭേദമായവരുടെ എണ്ണം 1243 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2808 പേര്‍ക്കാണ് കൊറോണ പരിശോധന നടത്തിയത്. രാജ്യത്ത് ആകെ പരിശോധന നടത്തിയവരുടെ എണ്ണം 91,415 ആയി ഉയര്‍ന്നു. 11,311 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.

രോഗികളില്‍ ഭൂരിഭാഗവും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളാണ്. രോഗീ സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് കൊറോണ പകര്‍ന്നത്. കുടുംബക്കാരില്‍ നിന്ന് രോഗം പകര്‍ന്ന ഏതാനും സ്വദേശികളും പ്രവാസികളും പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉണ്ട്. രോഗം സ്ഥിരീകരിച്ചവരെ മുഴുവന്‍ ക്വാരന്റൈന്‍ ചെയ്തു.

643 new corona cases in qatar today