Wednesday, December 1, 2021
HomeGulfQatarഖത്തറില്‍ കോവിഡ് ബാധിച്ച് 67 വയസ്സുകാരന്‍ മരിച്ചു; ഇന്ന് 216 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ കോവിഡ് ബാധിച്ച് 67 വയസ്സുകാരന്‍ മരിച്ചു; ഇന്ന് 216 പേര്‍ക്ക് രോഗമുക്തി

ദോഹ:ഖത്തറില്‍ ഇന്ന് 216 പേര്‍ കോവിഡ് മുക്തി നേടി. ഇന്ന് പുതുതായി 168 പേര്‍ക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 18 പേര്‍ യാത്രക്കാരാണ്. 150 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ച് തീവ്രപരിചരണത്തില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന 67 വയസ്സുകാരന്‍ ഇന്ന് മരിച്ചു. ഇതോടെ ആകെ മരണം 238 ആയി.

രാജ്യത്തെ ഇതുവരെ കോവിഡ് ബാധിച്ച 1,39,001 പേരില്‍ 136,306 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,457 ആയി കുറഞ്ഞു. ഇതില്‍ 260 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 27 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
67-year-old dies of Covid-19 as 216 recover in Qatar on Dec 1


 

Most Popular