Thursday, May 19, 2022
HomeGulfQatarഖത്തറില്‍ 679 പേര്‍ക്ക് ഇന്ന് കോവിഡ്; 130 പേര്‍ക്ക് രോഗം സുഖപ്പെട്ടു

ഖത്തറില്‍ 679 പേര്‍ക്ക് ഇന്ന് കോവിഡ്; 130 പേര്‍ക്ക് രോഗം സുഖപ്പെട്ടു

ദോഹ: ഖത്തറില്‍ ഇന്ന് 679 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 130 പേര്‍ക്കു കൂടി രോഗം ഭേദമായി.

പുതിയ കണക്കുകള്‍ പ്രകാരം 14,706 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1664 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 2707 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 104435 ആയി.

രോഗികളില്‍ ഭൂരിഭാഗവും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളാണ്. രോഗീ സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് കൊറോണ പകര്‍ന്നത്. കുടുംബക്കാരില്‍ നിന്ന് രോഗം പകര്‍ന്ന ഏതാനും സ്വദേശികളും പ്രവാസികളും പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉണ്ട്. രോഗം സ്ഥിരീകരിച്ചവരെ മുഴുവന്‍ ക്വാരന്റൈന്‍ ചെയ്തു.

679 more corona cases in qatar today

Most Popular