ഖത്തറില്‍ ചാടിപ്പോവുന്ന വീട്ടുജോലിക്കാരെ ഉപയോഗിച്ച് പണം സമ്പാദിച്ചിരുന്ന സംഘത്തെ പിടികൂടി

illegal workers nexus

ദോഹ: സ്‌പോണ്‍സറില്‍ നിന്ന് ചാടിപ്പോവുന്ന വീട്ടുജോലിക്കാരെ ഉപയോഗപ്പെടുത്തി പണം സമ്പാദിച്ചിരുന്ന ഏഴംഗ സംഘത്തെ പിടികൂടി. ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരായ ഏഴുപേരാണ് പിടിയിലായത്. നാല് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് സംഘത്തിലുള്ളത്.

സ്വദേശി വീടുകളില്‍ ജോലിചെയ്യുന്ന സ്ത്രീകളെ അവിടെ നിന്ന് ചാടിക്കുകയും തുടര്‍ന്ന് മറ്റുവീടുകളില്‍ ജോലിക്കയച്ച് പണം സമ്പാദിക്കുകയുമായിരുന്നു സംഘം. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറി.

7-member gang that helped maids flee from sponsors’ homes in Qatar busted