ദോഹ: ഖത്തറില്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരില്‍ 733 പേര്‍ പ്രവാസികള്‍. ഇതില്‍ 48 സ്ത്രീകളും 685 പുരുഷന്മാരും ഉള്‍പ്പെടുന്നുവെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൊത്തം 835 പേരാണ് രോഗബാധിതര്‍.
സ്വദേശികളില്‍ 47 സ്ത്രീകളും 65 പുരുഷന്മാരും ഉള്‍പ്പെടുന്നു. വൈറസ് ബാധിച്ചവരില്‍ 89 ശതമാനത്തിന്റെയും രോഗം സാരമല്ലാത്തതാണ്. മൂന്ന് ശതമാനം കേസുകള്‍ മാത്രമാണ് ഗുരുതരമായിട്ടുള്ളത്. ബാക്കിയുള്ള എട്ട് ശതമാനം പേര്‍ മരിക്കുകയോ(55 വയസ്സിനു മുകളിലുള്ള രണ്ടുപേരാണ് മരിച്ചത്) രോഗം ഭേദമാവുകയോ ചെയ്തായും അവര്‍ അറിയിച്ചു.
രോഗം കണ്ടെത്തിയ 84 ശതമാനം പേരും നിരീക്ഷണത്തിലുള്ളവരോ ക്വാരന്റൈനിലുള്ളവരോ ആണെന്നത് ആശ്വാസം പകരുന്ന കാര്യമാണെന്ന് ലുലുവ അല്‍ ഖാത്തര്‍ പറഞ്ഞു. 16 ശതമാനം പേര്‍ മാത്രമാണ് പൊതുസമൂഹത്തില്‍ നി്ന്ന് രോഗംസ്ഥിരീകരിച്ചവര്‍.
നിലവില്‍ 12 പേര്‍ മാത്രമാണ് ഐസിയുവില്‍ ഉള്ളത്. 51 പേരെ ഐസിയുവില്‍ നിന്നു മാറ്റി.
രോഗികളുടെ പ്രായം തിരിച്ചുള്ള കണക്ക് ഇങ്ങിനെയാണ്
-64 വയസിനു മുകളില്‍ 3%
-55നും 64നും ഇടയില്‍ 10%
-45നും 54നും ഇടയില്‍ 18%
-35നും 55നും ഇടയില്‍ 25%
-25നും 34നും ഇടയില്‍ 31%
-15നും 24നും ഇടയില്‍ 12%