ഖത്തറില്‍ കൊറോണ കേസുകള്‍ 8000 കവിഞ്ഞു; ഇന്ന് സ്ഥിരീകരിച്ചത് 761 പേര്‍ക്ക്

761 new corona cases in qataar

ദോഹ: ഖത്തറില്‍ ഇന്ന് 761 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 8,525 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59 പേര്‍ക്കു കൂടി രോഗം സുഖപ്പെട്ടു.

10 പേരാണ് ഖത്തറില്‍ കൊറോണ മൂലം മരിച്ചത്. രോഗം ഭേദമായവരുടെ എണ്ണം 809 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2431 പേര്‍ക്കാണ് കൊറോണ പരിശോധന നടത്തിയത്. രാജ്യത്ത് ആകെ പരിശോധന നടത്തിയവരുടെ എണ്ണം 75,888 ആയി ഉയര്‍ന്നു. 7706 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.

761 new Covid-19 cases reported in Qatar on April 24 as 59 recover