ദോഹ: മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ഏഴാമത് ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ആവേശകരമായ ഫൈവ്‌സ് ഫുട്‌ബോള്‍ മത്സരത്തോടെ തുടക്കമായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ മത്സരങ്ങളുടെ സുഖമമായ നടത്തിപ്പിന് വേണ്ടിയാണ് ഈ വര്‍ഷം നേരത്തെ തന്നെ കായിക മത്സരങ്ങള്‍ ആരംഭിച്ചത്. ആദ്യ ഇനമായ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനല്‍ മത്സരത്തില്‍ വാഴക്കാടിനെ പരാജയപ്പെടുത്തി കൊടിയത്തൂര്‍ ജേതാക്കളായി. സെമി ഫൈനലിസ്റ്റുകള്‍ ആയ ചാലിയാര്‍, ഫറോക്ക് പഞ്ചായത്തുകള്‍ മൂന്നാം സ്ഥാനത്തിന് അര്‍ഹരായി. അമേരിക്കന്‍ അക്കാദമി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ടൂര്‍ണമെന്റ് ഐ എസ് സി വൈസ് പ്രസിഡന്റ് ഷറഫ് പി ഹമീദ് ഉദ്ഘാടനം ചെയ്തു.ചാലിയാര്‍ ദോഹ മുഖ്യ രക്ഷാധികാരി ഷൗക്കത്തലി TAJ ഏഴാമത് സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഔദോഗിക പ്രഖ്യാപനം നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തിയ പരിപാടിക്ക് ജനറല്‍ സെക്രട്ടറി സമീല്‍ അബ്ദുല്‍ വാഹിദ് സ്വാഗതം പറഞ്ഞു പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് ഫറൂഖ് അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട് ,ചീഫ് അഡൈ്വസര്‍ വി സി മഷൂ ദ്, രതീഷ് കക്കോവ് ,ട്രഷറര്‍ കേശവ് ദാസ് , അഭി ചുങ്കത്തറ തുടങ്ങിയവര്‍ സംസാരിച്ചു.
ഫൈനല്‍ മത്സരത്തിന് ശേഷം നടന്ന സമാപനച്ചടങ്ങില്‍ അബ്ദുല്ല ട്രേഡിങ്ങ് എംഡി ബാലന്‍ മാണഞ്ചേരി ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും കൈമാറി. ചാലിയാര്‍ നദീ തീരത്തുള്ള പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്കായി ബാഡ്മിന്റണ്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകളും നീന്തല്‍ മത്സരങ്ങളും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള മറ്റു മത്സരങ്ങളും വരും ദിവസങ്ങളില്‍ ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്നുണ്ട്.