ദോഹ: ഖത്തറില്‍ എട്ടുപേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലൗല അല്‍ ഖാത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതില്‍ ആറ് പേര്‍ പ്രവാസികളും രണ്ടു പേര്‍ ഇറ്റലിയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ ഖത്തരികളുമാണ്. എല്ലാവരും നിലവില്‍ ക്വാരന്റൈനിലാണ്. രോഗബാധിതരില്‍ ഭുരിഭാഗത്തിന്റെയും ആരോഗ്യ നില തൃപ്തികരമാണെങ്കിലും 6 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂനിറ്റിലാണെന്നും അവര്‍ അറിയിച്ചു.
അതേ സമയം, ആറു പേരുടെ കൂടി രോഗം ഭേദമായി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗം ഭേദമായവരുടെ എണ്ണം 10 ആയി.
8 new confirmed cases of coronavirus (COVID-19) in Qatar; 6 new cases recovered