Thursday, January 27, 2022
HomeNewsfeedഖത്തര്‍: 999 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് വരുന്ന 85 ശതമാനം കോളുകളും അനാവശ്യം

ഖത്തര്‍: 999 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് വരുന്ന 85 ശതമാനം കോളുകളും അനാവശ്യം

ദോഹ: ഖത്തര്‍ നാഷനല്‍ കമാന്‍ഡ് സെന്ററിലെ 999 എന്ന എമര്‍ജന്‍സി സര്‍വീസിലേക്ക് വരുന്ന കോളുകളില്‍ 80-85 ശതമാനം അനാവശ്യമെന്ന് അധികൃതര്‍. ഭൂരിഭാഗവും ചെറിയ അപകടങ്ങളുമായി ബന്ധപ്പെട്ടതോ ഏതെങ്കിലും വിഷയങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളോ ആണ്.

അടിയന്തര ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങളില്‍ മാത്രമേ ഈ നമ്പറിലേക്ക് വിളിക്കാവൂ എന്ന് നാഷനല്‍ കമാന്‍ഡ് സെന്ററിലെ സെക്കന്റ് ലഫ്റ്റനന്റ് അഹ്‌മദ് അല്‍ മുതവ പറഞ്ഞു. പരിക്ക്, തീപ്പിടിത്തം, വെള്ളത്തില്‍ മുങ്ങല്‍ തുടങ്ങിയവ ഉള്‍പ്പെട്ട അപകടങ്ങള്‍, കുട്ടികള്‍ അടച്ചിട്ട മുറിക്കകത്ത് കുടുങ്ങുക തുടങ്ങി ഉടന്‍ ഇടപെടല്‍ ആവശ്യമായ സംഭവങ്ങളിലാണ് ഈ നമ്പര്‍ ഉപയോഗപ്പെടുത്തേണ്ടത്. ഖത്തര്‍ റേഡിയോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എമര്‍ജന്‍സി സര്‍വീസിലേക്ക് ആണ് കോളുകള്‍ ആദ്യം എത്തുന്നത്. അവരാണ് ബന്ധപ്പെട്ട അധികൃതര്‍ക്ക് തുടര്‍ നടപടിക്ക് വേണ്ടി കോള്‍ കൈമാറുന്നത്. മിലിറ്ററി, സിവില്‍ വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ കമാന്‍ഡ് സെന്ററില്‍ ഉണ്ടാവും. ഫ്രഞ്ച്, ഇംഗ്ലീഷ്, ചൈനീസ്, ഫിലിപ്പീനോ, പേര്‍ഷ്യന്‍, പഷ്തു, തുര്‍ക്കിഷ് തുടങ്ങി വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ സെന്ററില്‍ ഉണ്ട്.

Most Popular