Monday, October 25, 2021
HomeNewsfeedഖത്തറിലേക്ക് മരത്തടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്ത്; 81 കിലോ ഹഷീഷ് പിടികൂടി

ഖത്തറിലേക്ക് മരത്തടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്ത്; 81 കിലോ ഹഷീഷ് പിടികൂടി

ദോഹ: ഖത്തറിലെ റുവൈസ് തുറമുഖം വഴി മയക്ക് മരുന്ന് കടത്താനുള്ള ശ്രമം പിടികൂടി. പച്ചക്കറി ലോഡിനോടൊപ്പമുണ്ടായിരുന്ന മരത്തടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് 81 കിലോ ഹഷീഷ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ മാരിടൈം കസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ടു.


രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്തുന്നതിനെതിരേ അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കള്ളക്കടത്ത് പിടികൂടുന്നതിന് അത്യാധുനിക സംവിധാനമാണ് ഖത്തര്‍ കസ്റ്റംസ് ഒരുക്കിയിട്ടുള്ളത്.

Most Popular