Monday, May 23, 2022
HomeNewsമാസ്ക് ധരിച്ചില്ല; ഖത്തറിൽ 83 പേർ പിടിയിൽ

മാസ്ക് ധരിച്ചില്ല; ഖത്തറിൽ 83 പേർ പിടിയിൽ

ദോഹ. മാസ്ക് ധരിക്കാത്തതിന് ഖത്തറിൽ അറസ്റ്റിലായത് 83 പേർ. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരക്കില്ലാത്ത തുറന്ന പൊതു സ്ഥലങ്ങളില്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമില്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മോളുകള്‍, ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങിയ അടഞ്ഞ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ് എന്നാണ് അധികൃതർ നൽകുന്ന നിർദേശം. കോവിദഃ നിയമ ലംഘനത്തിന് ഖത്തറിൽ കനത്ത പിഴയാണ് ഈടാക്കുന്നത്.

Most Popular