ദോഹ: ഖത്തറില്‍ ഇന്ന് 845 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 13,409 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 129 പേര്‍ക്കു കൂടി രോഗം സുഖപ്പെട്ടു.
10 പേരാണ് ഖത്തറില്‍ കൊറോണ മൂലം മരിച്ചത്. രോഗം ഭേദമായവരുടെ എണ്ണം 1372 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3085 പേര്‍ക്കാണ് കൊറോണ പരിശോധന നടത്തിയത്. രാജ്യത്ത് ആകെ പരിശോധന നടത്തിയവരുടെ എണ്ണം 94,500 ആയി ഉയര്‍ന്നു. 12,027 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.
രോഗികളില്‍ ഭൂരിഭാഗവും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളാണ്. രോഗീ സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് കൊറോണ പകര്‍ന്നത്. കുടുംബക്കാരില്‍ നിന്ന് രോഗം പകര്‍ന്ന ഏതാനും സ്വദേശികളും പ്രവാസികളും പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉണ്ട്. രോഗം സ്ഥിരീകരിച്ചവരെ മുഴുവന്‍ ക്വാരന്റൈന്‍ ചെയ്തു.
845 more people test positive for COVID-19 as 129 recover