ഖത്തറില്‍ പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 87 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

qatar mask count

ദോഹ: ഖത്തറില്‍ പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ദിനം പ്രതി പൊലീസ് കേസെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. 87 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്ന് ആബ്യന്തരമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.  അതേസമയം വാഹനത്തില്‍ അനുവദനീയമായതിലും കൂടുതല്‍ പേര്‍ കയറിയതിന് 10പേരും പിടിയിലായി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

രാജ്യത്തെ പകര്‍ച്ചവ്യാധി നിവാരണ നിയമം നമ്പര്‍ 17 1990 അടിസ്ഥാനമാക്കിയാണ് നിയമ ലംഘകരെ ശിക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.