ഖത്തറില്‍ കൊറോണ രോഗികളുടെ എണ്ണം 10,000 കവിഞ്ഞു; ഇന്ന് രോഗബാധ കണ്ടെത്തിയത് 929 പേര്‍ക്ക്

new corona cases in qatar

ദോഹ: ഖത്തറില്‍ ഇന്ന് 929 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 10287 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേര്‍ക്കു കൂടി രോഗം സുഖപ്പെട്ടു.

10 പേരാണ് ഖത്തറില്‍ കൊറോണ മൂലം മരിച്ചത്. രോഗം ഭേദമായവരുടെ എണ്ണം 1012 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2584 പേര്‍ക്കാണ് കൊറോണ പരിശോധന നടത്തിയത്. രാജ്യത്ത് ആകെ പരിശോധന നടത്തിയവരുടെ എണ്ണം 82289 ആയി ഉയര്‍ന്നു. 9265 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.

പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്. നേരത്തേയുള്ള രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരാണ് ഇവര്‍. ഇന്‍ഡസ്ട്രിയല്‍ ഏരിയക്കു പുറത്തുള്ള നിരവധി തൊഴിലാളികളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. കുടുംബക്കാരില്‍ നിന്ന് രോഗം പകര്‍ന്ന ഏതാനും സ്വദേശികളും പ്രവാസികളും പുതിയ രോഗികളുടെ കൂട്ടത്തിലുണ്ട്.

എല്ലാവരും വീട്ടില്‍ തന്നെ കഴിയണമെന്നും അത്യാവശ്യസാഹചര്യത്തില്‍ അല്ലാതെ പുറത്തുപോവരുതെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. പുറത്തുപോകുന്നവര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം.

English News summery:
Doha: A total of 929 people across Qatar have been confirmed with coronavirus today. With this the number of patients has increased to 10287.