ദോഹ: ഖത്തറിൽ പ്രോട്ടോകോൾ ലംഘനം നടത്തിയ 98 പേർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാസ്ക് ധരിക്കാത്തതിന് 82 പേരും സാമൂഹിക അകലം പാലിക്കാത്തതിന് 16 പേരെയുമാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങളെ ഗൗരവത്തോടെ നോക്കി കാണുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട നിയമ ലംഘകരെ കര്‍ശനമായി ശിക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.