ന്യൂഡല്‍ഹി: ഖത്തറില്‍ നിന്ന് നാടുകടത്തിയ ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തകനെ ജമ്മു കാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യന്‍ മാധമമായ ‘ദി പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന കാശ്മീരിലെ അനന്തനാഗ് സ്വദേശിയായ മുനീബ് അഹ്മദ് സോഫിയയെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് ഇയാളെ ഖത്തറില്‍ നിന്ന് നാടുകടത്തിയത്. സോഫിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നത് ഖത്തര്‍ ഗവണ്മെന്റിനെ വിവരം അറിയിച്ചതോടെ ഇയാളെ കൈമാറുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി സോഫി ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നെന്നും ബന്ധുക്കളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ധരിപ്പിച്ചതായും ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ‘ദി പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ കുല്ഗാമിലേക്കു കൊണ്ടുപോകും.