ഹമൂറിന് പരമാവധി വില 37 റിയാല്‍; ഖത്തറില്‍ 35 ഇനം മല്‍സ്യങ്ങള്‍ക്ക് വില നിശ്ചയിച്ചു

hamour fish

ദോഹ: ഖത്തറില്‍ 35 ഇനം മല്‍സ്യങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ചു. ഇടത്തരം വലുപ്പമുള്ള ഹമൂറിന് കിലോയ്ക്ക് 37 റിയാലാണ് നിശ്ചയിച്ചിട്ടുള്ളത്.

വലുപ്പത്തിന് അനുസരിച്ച് ചെറുത്, ഇടത്തരം, വലുത് എന്ന രീതിയില്‍ തരം തിരിച്ചാണ് വിലയിട്ടിരിക്കുന്നത്. മാര്‍ച്ച് 31വരെയുള്ള പട്ടികയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാ റീട്ടെയില്‍ ഷോപ്പുകള്‍ക്കും ഈ വിലനിലവാരം ബാധകമാണ്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 16 001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

A kilo of hamour cannot exceed QR37 as ministry sets price limits for 35 types of fish sold in Qatar