ഇന്ത്യന്‍ പൗരന്മാര്‍ക്കായി ഏഷ്യന്‍ ടൗണ്‍ ഗ്രാന്‍ഡ് മാളില്‍ പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിച്ചു

concular camp asain

ഇന്ത്യന്‍ പൗരന്മാര്‍ക്കായി പാസ്‌പോര്‍ട്ട് /അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ക്കായി ഇന്ത്യന്‍ എംബസിയും ഐസിബിഎഫും സംയുക്തമായി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഏഷ്യന്‍ ടൗണ്‍ ഗ്രാന്‍ഡ് മാളിലെ ആംഫി തിയേറ്ററിന് സമീപം ഇന്ന് നടന്ന ക്യാമ്പ് 79 ഓളം തൊഴിലാളികള്‍ക്ക് ഉപകാരപ്രദമായി. 44 പാസ്‌പോര്‍ട്ട്, 8 പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, 15 പവര്‍ ഓഫ് അറ്റോണിയടക്കം 27 അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ക്യാമ്പിന്റെ ഭാഗമായി നടന്നു. ക്യാമ്പില്‍ അംബാസഡര്‍ അപേക്ഷകരുമായി സംവദിക്കുകയും ഇന്ത്യന്‍ പൗരന്മാര്‍ക്കായി പാസ്പോര്‍ട്ട് / കോണ്‍സുലാര്‍ സേവനങ്ങള്‍ സുഗമമാക്കുന്നതിനായി എല്ലാ മാസവും ഏഷ്യന്‍ ടൗണിലും ഖത്തറിന്റെ വിവിധ ഭാഗങ്ങളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പികികുമെന്ന് അറിയിച്ചു. നേരത്തെ, എംബസി നവംബര്‍ 21 ന് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.