Monday, December 5, 2022
HomeNewsfeedഖത്തറില്‍ വീണ്ടും ഡെലിവറി ജീവനക്കാരനെതിരേ അതിക്രമം നടന്നതായി വീഡിയോ

ഖത്തറില്‍ വീണ്ടും ഡെലിവറി ജീവനക്കാരനെതിരേ അതിക്രമം നടന്നതായി വീഡിയോ

ദോഹ: ഖത്തറില്‍ മറ്റൊരു ഡെലിവറി ജീവനക്കാരനെതിരേ കൂടി അതിക്രമം നടന്നതായി ആരോപണം. പേള്‍ ഖത്തറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദോഹ ന്യൂസ് ആണ് ട്വിറ്ററില്‍ പുറത്തുവിട്ടത്.

ബര്‍മുഡയും ടീഷര്‍ട്ടും ധരിച്ച മധ്യവയസ്‌കനായ ആള്‍ തലബാത്തിന്റെ യൂനിഫോം ധരിച്ച ജീവനക്കാരനെ തള്ളിമാറ്റുന്നതും ശകാരിക്കുന്നതുമാണ് വീഡിയോയയില്‍. കൂടെ ഒരു യുവതിയും കുഞ്ഞുമുണ്ട്. ഖത്തറില്‍ വിഷ്‌ബോക്‌സിന്റെ ഡെലിവറി ജീവനക്കാരനെ മര്‍ദ്ദിച്ച അറബ് വംശജനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.


അതേ സമയം, ഡെലിവറി ജീവനക്കാരുടെ അപകടകരമായ ഡ്രൈവിങിനെതിരേയും മറ്റും പരാതികള്‍ ഉയരുന്നുണ്ട്. തലബാത്ത് ജീവനക്കാരനെ തള്ളിമാറ്റുന്ന വീഡിയോക്ക് താഴെ പലരും ഇക്കാര്യം കമന്റ് ചെയ്തിട്ടുണ്ട്. ഡെലിവറി ജീവനക്കാര്‍ നിശ്ചിത സമയത്ത് ഡെലിവറി പൂര്‍ത്തിയാക്കുന്നതിന് അമിതവേഗതയിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് ഡ്രൈവ് ചെയ്യുന്നതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസമുണ്ടായ അക്രമം ഒരു ട്രാഫിക് ആക്‌സിഡന്റുമായി ബന്ധപ്പെട്ടാണെന്ന് വിഷ്‌ബോക്‌സ് പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
ALSO WATCH

Most Popular