Saturday, October 23, 2021
HomeNewsfeedഖത്തറില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ചു; കാവല്‍ക്കാരന് ഒരു വര്‍ഷം തടവ്

ഖത്തറില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ചു; കാവല്‍ക്കാരന് ഒരു വര്‍ഷം തടവ്

ദോഹ: നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ സുരക്ഷാ ജീവനക്കാരന് ഖത്തര്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷയ്ക്ക് ശേഷം ഇയാളെ നാട് കടത്തും. സഹപ്രതികളായ മൂന്ന് പേരെ തെളിവുകളില്ലെന്ന കാരണത്താല്‍ കോടതി വെറുതെ വിട്ടു.

വീട് നിര്‍മാണ സ്ഥലത്ത് കാവല്‍ ജോലിയില്‍ ഉണ്ടായിരുന്ന ഒന്നാം പ്രതി ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച് മറ്റ് പ്രതികളുടെ സഹായത്തോടെ വില്‍പ്പന നടത്തിയെന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ കേസ്. കിലോ കണക്കിന് കേബിള്‍ മോഷ്ടിച്ച് രണ്ടാം പ്രതിക്ക് 50 റിയാലിന് വില്‍പ്പന നടത്തുകയായിരുന്നു.
ALSO WATCH

Most Popular