ഏബിള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് – എറോസ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

Able international anniversary

ദോഹ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏബിള്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെ ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും സംയുക്ത കൂട്ടായ്മയായ എറോസിന്റെ നേതൃത്വത്തില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ഏബിള്‍ ഇന്റര്‍നാഷനല്‍ കമ്പനിയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും കായിക- സാംസ്്കാരിക പുരോഗതിക്കും വേണ്ടി രൂപീകരിച്ച സംഘടന പ്രവര്‍ത്തനത്തില്‍ പത്ത് വര്‍ഷം പിന്നിടുകയാണ്.

ദോഹ ഗ്രാന്റ് ഖത്തര്‍ പാലസ് ഹോട്ടലില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ കമ്പനി മാനേജിംഗ് ഡയരക്ടര്‍ സിദ്ധീഖ് പുറായില്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഇരുപത് വര്‍ഷമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന കമ്പനിയുടെ വളര്‍ച്ചയില്‍ ജീവനക്കാര്‍ ചെയ്ത സേവനം വിസ്മരിക്കാവുന്നതല്ലെന്നും അത് കൊണ്ട് തന്നെ ജീവനക്കാരുടെ സുഖത്തിലും ദുഖത്തിലും കമ്പനി മാനേജ്‌മെന്റ് ഒപ്പമുണ്ടാകുമെന്നും അദ്ധേഹം പറഞ്ഞു. മാനേജ്മെന്റും തൊഴിലാളികളും സംയുക്തമായി നടത്തുന്ന ഇത്തരം വേദികള്‍ തൊഴിലാളികള്‍ക്ക് ജോലിയിലെ പിരിമുറുക്കം കുറക്കുമെന്നും ഇത് മറ്റ് സ്വകാര്യ കമ്പനികള്‍ക്ക് മാതൃകായാക്കാവുന്നതാണെന്നും സിദ്ധീഖ് പുറായില്‍ കൂട്ടിചേര്‍ത്തു.

എറോസ് ചെയര്‍മാന്‍ അന്‍സാര്‍ അരിമ്പ്രയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ റാഷിദ് പുറായില്‍ മുഖ്യ പ്രഭാഷണം നടത്തി. അല്‍ ഏബിള്‍ കമ്പനി ജനറല്‍ മാനേജര്‍ ഖാലിദ് കമ്പളവന്‍ കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാരെ അഭിനന്ദിച്ച് സംസാരിച്ചു. ചടങ്ങില്‍ മുജീബ് റഹ്മാന്‍ ഇ കെ, മുന്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ബി പി സമ്പത്ത്, മുഹമ്മദ് അശ്കര്‍, ബഷീര്‍ തുവ്വാരിക്കല്‍, മുജീബ് ടി ടി, തസ്‌നീം തിരുവോത്ത്, സഹല്‍ പുറായില്‍ എന്നിവര്‍ സംസാരിച്ചു. എറോസ് ജനറല്‍ കണ്‍വീനര്‍ സുഹാസ് പുള്ളിപൊയില്‍ സ്വഗതവും ഫൈസല്‍ ഇ കെ നന്ദിയും പറഞ്ഞു. ഷജല്‍ മുഹമ്മദ് പരിപാടി നിയന്ത്രിച്ചു.

കഴിഞ്ഞ വര്‍ഷം വിവിധ ഡിവിഷനുകളില്‍ നിന്ന് മികച്ച പ്രകടനത്തിന് തിരഞ്ഞെടുത്ത അഹ്മദ് മൂല, മുഹമ്മദ് അശ്ഫര്‍, യുവരാജ് ബിശ്വ കര്‍മ, അബ്ദുറഹ്മാന്‍ കോഴിപ്പള്ളി, ഓം പ്രകാശ്, അമൃതാ ബഹദൂര്‍, കുല്‍ ബഹദൂര്‍, സുവര്‍ണ ബസന്ത്, ജംസയ്ദ്, ഉമേഷ് എന്നിവര്‍ക്കുള്ള പ്രത്യേക അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും മാനേജിങ് ഡയറക്ടര്‍ സിദ്ധീഖ് പുറായില്‍, എച്ച് ആര്‍ മാനേജര്‍ ജാസ്സിം മുഹമ്മദ് തുടങ്ങിയവര്‍ വിതരണം ചെയ്തു. പരിപാടിക്ക് സമാപനം കുറിച്ച് നടന്ന നടന്ന കലാ സന്ധ്യക്ക് ക്ലിഫ്ട്ടന്‍ ഓര്‍ക്കസ്ട്രയുടെ മുഹ്താജ് താമരശ്ശേരി നേതൃത്വം നല്‍കി.

വാര്‍ഷികാഘോഷത്തിന് മുന്നോടിയായി സംഘടിപ്പിച്ച കായിക മത്സരത്തില്‍ ഐന്‍ഖാലിദ് ഏരിയ ചാംപ്യന്‍മാരായി.