Friday, October 7, 2022
HomeNewsfeedഅബൂദബി കിരീടാവകാശിയും ഖത്തര്‍ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച്ച നടത്തി

അബൂദബി കിരീടാവകാശിയും ഖത്തര്‍ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച്ച നടത്തി

അബൂദബി: അബൂദബി കിരീടാവകാശിയും യുഎഇ സായുധസേനാ സുപ്രിം കമാന്‍ഡറുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനിയുമായി ചര്‍ച്ച നടത്തി. അബൂദബിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധവും അത് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. മേഖലയിലെ പ്രധാന സംഭവ വികാസങ്ങളും ചര്‍ച്ചയായി.
ALSO WATCH

Most Popular