ദോഹ: വക്റ കൊമേഴ്സ്യല്‍ റോഡില്‍ അല്‍പ്പ സമയം മുമ്പുണ്ടായ വാഹനാപകടത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. കൊമേഴ്സ്യല്‍ റോഡിലെ അല്‍ മിദ്യാഫ് ബേക്കറിക്ക് അല്‍പ്പം അകലെയാണ് സംഭവം.
റോഡിന്റെ പണിയിലേര്‍പ്പെട്ട തൊഴിലാളികള്‍ക്കു നേരെ നിയന്ത്രണംവിട്ട ലാന്റ്ക്രൂയിസര്‍ വാഹനം കടന്നു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി ആറോളം ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയതായി ദൃക്സാക്ഷികള്‍ ഗള്‍ഫ് മലയാളിയോട് പറഞ്ഞു. രണ്ടു പേര്‍ക്ക് സാരമായ പരിക്കുള്ളതായാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.