ഖത്തറില്‍ ചൂട് സമയത്ത് പുറം പണിയെടുപ്പിച്ച 98 കമ്പനികള്‍ക്കെതിരേ നടപടി

qatar labour social distancing

ദോഹ: ഖത്തറില്‍ വേനല്‍ക്കാല പ്രവര്‍ത്തി സമയ ക്രമീകരണ നിയമം ലംഘിച്ച നിരവധി കമ്പനികള്‍ക്കെതിരേ നടപടി. തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ കര്‍ശന പരിശോധനയിലാണ് നടപടി. ജൂണ്‍ 4 മുതല്‍ 9 വരെ നടത്തിയ പരിശോധനയില്‍ 44 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ജൂണ്‍ 1 മുതല്‍ ആരംഭിച്ച വേനല്‍ക്കാല വിശ്രമ സമയം ലംഘിച്ച 98 കമ്പനികള്‍ക്കെതിരേയാണ് ഇതിനകം നടപടി സ്വീകരിച്ചത്.

ജൂണ്‍ 1 മുതല്‍ സപ്തംബര്‍ 15 വരെ നീളുന്ന കാലയളവില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 3.30 വരെ വെയിലില്‍ പണിയെടുപ്പിക്കാന്‍ പാടില്ലെന്നാണ് ഖത്തറിലെ നിയമം.

കെട്ടിട നിര്‍മാണ മേഖലയിലാണ് ഭൂരിഭാഗം നിയമലംഘനങ്ങളും നടന്നിട്ടുള്ളത്. മുന്‍തസ, ഖലീഫ സിറ്റി, അല്‍ വക്‌റ, വുകൈര്‍, സൈലിയ, കര്‍തിയ്യാത്ത്, റയ്യാന്‍ അല്‍ ജദീദ്, ഐന്‍ ഖാലിദ്, ഉം സലാല്‍ മുഹമ്മദ്, ലുസൈല്‍, അല്‍ ദഫ്‌ന, മുറൈഖ്, അല്‍ മശാഫ് തുടങ്ങിയ മേഖലകളിലുള്ള തൊഴിലിടങ്ങളിലാണ് നിയമലംഘനം കണ്ടെത്തിയത്.
ALSO WATCH