ഖത്തറില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു

corona in qatar

ദോഹ: ആഴ്ച്ചകള്‍ക്കിടെ ആദ്യമായി ഖത്തറില്‍ 24 മണിക്കൂറിനിടെ രോഗം ഭേദമാവുന്നവരെ കവച്ചുവച്ച് കോവിഡ് പോസിറ്റീവ് കേസുകള്‍. ഇന്ന് 398 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ രോഗം ഭേദമായത് 330 പേര്‍ക്ക് മാത്രമാണ്. ഇതോടെ രാജ്യത്തെ നിലവിലുള്ള പോസിറ്റീവ് കേസുകളുട എണ്ണം 3,054ല്‍ നിന്ന് 3,122 ആയി ഉയര്‍ന്നു. 105,750 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സുഖപ്പെട്ടത്.

24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തില്ല. ഇതുവരെ 164 പേരാണ് രാജ്യത്ത് മരിച്ചത്. 516 പേരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. 24 മണിക്കൂറിനിടെ 43 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 98 പേര്‍ ഐസിയുവിലാണ്.

Active COVID-19 cases rise in Qatar as new cases outstrip recoveries