Saturday, October 23, 2021
HomeEntertainmentഅധികം ചൂടാവല്ലേ മിസ്റ്റര്‍, ഞങ്ങള്‍ ടിക്കറ്റെടുത്താണ് വന്നത്; ഖത്തറിലെ ഹോട്ടലില്‍ വച്ച് ചൂടായ മമ്മൂട്ടിക്ക് ചുട്ടമറുപടി...

അധികം ചൂടാവല്ലേ മിസ്റ്റര്‍, ഞങ്ങള്‍ ടിക്കറ്റെടുത്താണ് വന്നത്; ഖത്തറിലെ ഹോട്ടലില്‍ വച്ച് ചൂടായ മമ്മൂട്ടിക്ക് ചുട്ടമറുപടി കൊടുത്ത ആരാധകന്‍

എളുപത്തില്‍ ദേഷ്യംപിടിക്കുന്ന നടന്‍ മമ്മൂട്ടിക്ക് ആരാധകനില്‍ നിന്ന് ചുട്ടമറുപടി കിട്ടിയ അനുഭവം പങ്കുവച്ച് നടന്‍ ശ്രീനിവാസന്‍. സ്റ്റേജ് ഷോ ചെയ്യുന്നതിനായി വിദേശത്ത് പോയപ്പോഴുണ്ടായ അനുഭവങ്ങള്‍ കൈരളി ചാനലില്‍ പങ്കുവയ്ക്കവേയാണ് ഖത്തറില്‍ വച്ചുണ്ടായ സംഭവം ശ്രീനിവാസന്‍ അനുസ്മരിച്ചത്. ഖത്തറില്‍ ഷോ അവതരിപ്പിക്കാന്‍ പോയപ്പോള്‍ നടീനടന്‍മാര്‍ താമസിച്ചിരുന്ന ഹോട്ടലിലാണ് മമ്മൂട്ടിയെ അമ്പരപ്പിച്ച സംഭവമുണ്ടായത്.

‘മമ്മൂട്ടിയും മറ്റ് നിരവധി നടീനടന്‍മാരും അടങ്ങിയ ഞങ്ങളുടെ സംഘം ഖത്തറിലെ ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഭക്ഷണം റൂമിലേക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്നും റസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിക്കണമെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞപ്പോള്‍ നടീനടന്‍മാരെല്ലാം അങ്ങനെ ചെയ്തു. റസ്റ്റോറന്റില്‍ എത്തിയപ്പോള്‍ അതിനകത്ത് നിറയെ ആളുകളുണ്ടായിരുന്നു. തിരക്കിനിടയിലൂടെ ഞങ്ങളെല്ലാം ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ ആളുകള്‍ അടുത്ത് വന്ന് ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

ആരാധകരുടെ തിരക്കു കാരണം ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പതിവുപോലെ മമ്മൂട്ടി അവരോട് പൊട്ടിത്തെറിച്ചു. ഭക്ഷണം കഴിക്കാനും അനുവദിക്കില്ലേ എന്ന് ചോദിച്ചായിരുന്നു ദേഷ്യപ്പെട്ടത്. ഉടന്‍ തന്നെ അധികം ചൂടാവല്ലേ മിസ്റ്റര്‍ ഞങ്ങള്‍ ടിക്കറ്റെടുത്താണ് വന്നിരിക്കുന്നതെന്ന് ഒരു ആരാധകന്‍ മറുപടി പറഞ്ഞു.

അപ്പോഴാണ് തങ്ങള്‍ക്ക് മനസ്സിലായത് സ്റ്റേജ് ഷോയുടെ സംഘാടകരുടെ ചതിയായിരുന്നു അതെന്ന്. സിനിമാതാരങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാമെന്നൊരു പരിപാടിയുണ്ടാക്കി ആളുകളില്‍ നിന്ന് പണം വാങ്ങി സംഘാടകര്‍ നടത്തിയതായിരുന്നു ആ പ്രോഗ്രാം,’ ശ്രീനിവാസന്‍ പറഞ്ഞു.

ഹോട്ടലിന് മുന്നിലും നടീനടന്‍മാരുടെ റൂമിന് മുന്നിലും ആരാധകര്‍ വന്ന് കാത്ത് നിന്നിരുന്ന സംഭവത്തെക്കുറിച്ചും ശ്രീനിവാസന്‍ പറയുന്നുണ്ട്.

കുട്ടികളെ ഒക്കത്തിരുത്തി ഫോട്ടോ എടുക്കണം
‘കൈ നിറയെ സമ്മാനങ്ങളുമായാണ് ആരാധകര്‍ കാത്ത് നില്‍ക്കുക. വില കൂടിയ ഷര്‍ട്ടുകള്‍, സാരികള്‍, വാച്ച് തുടങ്ങി പലവിധ സമ്മാനങ്ങളുമുണ്ടാവും. താരങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുക എന്നതാണ് അവരുടെ ആവശ്യം.

പരിചയമില്ലാത്തവരില്‍ നിന്ന് സമ്മാനങ്ങള്‍ വാങ്ങുന്നതിന് ലജ്ജയായതുകൊണ്ട് ഞാനും കൊച്ചിന്‍ ഹനീഫയും ഫോട്ടോ എടുക്കുമെങ്കിലും സമ്മാനം മേടിക്കില്ലായിരുന്നു,’ ശ്രീനിവാസന്‍ പറയുന്നു.

ഫോട്ടോക്കായി പോസ് ചെയ്യുമ്പോള്‍ തങ്ങളുടെ കുട്ടികളെ ഒക്കത്തെടുത്ത് പോസ് ചെയ്യാമോയെന്ന് ആരാധകര്‍ ചോദിക്കുമെന്നും ഒടുക്കം കുട്ടികളെ എടുത്ത് കൈ കുഴഞ്ഞപ്പോള്‍ താനും കൊച്ചിന്‍ ഹനീഫയും ആരാധകരെ കണ്ടാല്‍ അവിടേക്ക് പോവാതായെന്നും ശ്രീനിവാസന്‍ പറയുന്നു.
ALSO WATCH

 

Most Popular