ദോഹ: അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യംവിട്ടതിന് പിന്നാലെ അധികാര കൈമാറ്റത്തിനുള്ള നീക്കങ്ങള്‍ സജീവമായി. താലിബാന് അധികാരം കൈമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി അഫ്ഗാന്‍ പ്രതിനിധി സംഘം ഉടന്‍ ഖത്തറിലെത്തും. ഗനി രാജ്യം വിട്ടതിന് പിന്നാലെ താലിബാന്‍ പോരാളികള്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായാണ് റിപോര്‍ട്ട്. താലിബാന്‍ മിലിറ്ററി കമ്മീഷന്‍ മേധാവിയും മുതിര്‍ന്ന അംഗങ്ങളും പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തിയിട്ടുണ്ട്.
താലിബാന് മുന്നില്‍ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച വൈസ് പ്രസിഡന്റ് അംറുല്ല സ്വാലിഹും രാജ്യംവിട്ടിട്ടുണ്ട്.