Saturday, October 1, 2022
HomeGulfQatarഖത്തര്‍ ഓപ്പണിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി ഫെഡറര്‍

ഖത്തര്‍ ഓപ്പണിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി ഫെഡറര്‍

ദോഹ: ഖത്തര്‍ എക്‌സണ്‍ മൊബില്‍ ഓപ്പണിലൂടെ 13 മാസത്തിന് ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ റോജര്‍ ഫെഡറര്‍ക്ക് വിജയത്തുടക്കം. ബ്രിട്ടീഷ് താരം ഡാനിയേല്‍ ഇവാന്‍സിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡററുടെ തിരിച്ചുവരവ്. സ്‌കോര്‍ 7-6, 6-3, 5-7. വലത് കാല്‍മുട്ടിന് നടത്തിയ രണ്ട് ശസ്ത്രക്രിയ്ക്ക്് ശേഷം വിശ്രമത്തിലായിരുന്നു സ്വിസ് താരം.

തോറ്റാലും ജയിച്ചാലും കോര്‍ട്ടില്‍ വീണ്ടും നില്‍ക്കാന്‍ സാധിച്ചതു തന്നെ സന്തോഷകരമാണ്. വിജയം കൂടുതല്‍ സന്തോഷം പകരുന്നു. നല്ലൊരു മല്‍സരമാണ് നടന്നത്- മല്‍സരത്തിന് ശേഷം കോര്‍ട്ടില്‍ നല്‍കിയ അഭിമുഖത്തില്‍ ഫെഡറര്‍ പറഞ്ഞു.


ആദ്യ സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം നിന്ന ശേഷം ടൈബ്രേക്കറിലാണ് ഫെഡറര്‍ മത്സരം സ്വന്തമാക്കിയത്. ദീര്‍ഘനാളുകള്‍ക്ക് ശേഷം തിരിച്ചെത്തിയതിന്റെ ബുദ്ധിമുട്ടുകള്‍ ഫെഡര്‍ പ്രകടിപ്പിച്ചിരുന്നു. രണ്ടാം സെറ്റില്‍ ഫെഡറര്‍ കീഴടങ്ങി. 6-3നാണ് ഇവാന്‍സ് സെറ്റ് സ്വന്തമാക്കിയത്.

മൂന്നാം സെറ്റില്‍ ഫെഡററുടെ ബ്രേക്ക് ചെയ്യാനുളള അവസരങ്ങളെല്ലാം ഇവാന്‍സ് നഷ്ടപ്പെടുത്തി. ഒടുവില്‍ ഇവാന്‍സിന്റെ അവസാന സെര്‍വ് ബ്രേക്ക് ചെയ്ത് ഫെഡറര്‍ വിജയത്തിലേക്കു കുതിച്ചത്. ക്വാര്‍ട്ടറില്‍ ജോര്‍ജിയയുടെ നിക്കോളാസ് ബാസിലാഷ്വിലിയെണ് ഫെഡറര്‍ നേരിടുക.

Most Popular