അഹ്ലന്‍ റമദാന്‍ ഫേസ്ബുക് ലൈവ് പ്രഭാഷണം 21ന്

ramadan in kerala

ദോഹ: റമദാന് ഒരുങ്ങാന്‍ വേണ്ടി വിശ്വാസികളെ ഉണര്‍ത്തുന്ന സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി(സിഐസി ഖത്തര്‍) അഹ്‌ലന്‍ റമദാന്‍ പരിപാടി ഇത്തവണ ഫെയ്‌സ്ബുക്ക് ലൈവില്‍. ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖ അമീര്‍ എം ഐ അബ്ദുല്‍ അസീസ് – ‘റമദാനായി ഹൃദയ വാതില്‍ തുറക്കാം’ എന്ന വിഷയത്തിലും ജാമിയ ഇസ്ലാമിയ്യ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് ‘
മഹാമാരി കാലത്തെ റമദാന്‍ വിശ്വാസികളോട് പറയുന്നത്’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.

ഏപ്രില്‍ 21 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് സിഐസി ഖത്തര്‍ ഫേസ്ബുക് പേജ് വഴിയാണ് പരിപാടി ലൈവ് സ്ട്രീം ചെയ്യുക.
അതിനായി https://www.facebook.com/cicqatar.org/ എന്ന പേജ് ഫോളോ ചെയ്യുക.