എയര്‍ അറേബ്യ ഈജിപ്തിന്റെ ഖത്തറിലേക്ക് നേരിട്ടുള്ള സര്‍വീസ് അടുത്ത മാസം മുതല്‍

ari arabia egypt

ദോഹ: എയര്‍ അറേബ്യ ഈജിപ്ത് അടുത്ത മാസം മുതല്‍ ഖത്തറിലേക്കു നേരിട്ട് സര്‍വീസ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അലക്‌സാണ്ട്രിയയില്‍ നിന്ന് ദോഹിയിലേക്ക് ഫെബ്രുവരി 2ന് സര്‍വീസ് ആരംഭിക്കുമെന്ന് ട്വിറ്ററില്‍ പറയുന്നു. അലക്‌സാണ്ട്രിയയിലെ ബോര്‍ഗ് അല്‍ അറബ് വിമാനത്താവളത്തില്‍ നിന്ന് ഈജിപ്ത് സമയം രാവിലെ 8.55ന് പുറപ്പെടുന്ന വിമാനം ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 1.05ന് എത്തും. ജനുവരി 18ന് എയര്‍ അറേബ്യ ഷാര്‍ജയ്ക്കും ദോഹയ്ക്കും ഇടയില്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നു. ഖത്തര്‍ എയര്‍വെയ്‌സും ഈജിപ്ത് എയറും കെയ്‌റോ-ദോഹ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വെയ്‌സിന്റെ അലക്‌സാണ്ട്രിയയിലേക്കുള്ള വിമാനം നാളെ പറക്കും.
Air Arabia Egypt to resume direct flights to Qatar next week