Monday, December 5, 2022
HomeGulfQatarഖത്തറില്‍ കാറിനകത്ത് വച്ച എയര്‍ ഫ്രഷ്‌നര്‍ പൊട്ടിത്തെറിച്ചു; തൃശൂര്‍ സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഖത്തറില്‍ കാറിനകത്ത് വച്ച എയര്‍ ഫ്രഷ്‌നര്‍ പൊട്ടിത്തെറിച്ചു; തൃശൂര്‍ സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ദോഹ: ഖത്തറിലെ മന്‍സൂറയില്‍ വെയിലത്ത് പാര്‍ക്ക് ചെയ്ത കാറില്‍ എയര്‍ ഫ്രഷ്നര്‍ പൊട്ടിത്തെറിച്ചു. കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്ത സ്‌ഫോടനത്തില്‍ നിന്ന് തൃശൂര്‍ സ്വദേശി സഞ്ജേഷ്് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാര്‍ക്ക് ചെയ്ത വാഹനത്തില്‍ പ്രവേശിക്കുന്നതിനു തൊട്ടുമുന്‍പാണ് സംഭവം നടന്നത്. കാറില്‍ പ്രവേശിച്ച ശേഷമാണ് പൊത്തെറിയെങ്കില്‍ ഗുരുതര പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നു. പൊട്ടിത്തെറിയില്‍ കാറിന്റെ മുന്‍വശത്തെ ഗ്ളാസ് തകര്‍ന്നു.

താമസിക്കുന്ന റൂമിലേക്കു വാങ്ങിയ എയര്‍ ഫ്രഷ്നര്‍ കാറില്‍ വെച്ച് മറന്നുയതാണെന്ന് സഞ്ജേഷ് പറഞ്ഞു. വേനല്‍ക്കാലത്ത് വെയിലത്ത് പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളില്‍ എയര്‍ ഫ്രഷ്നര്‍, സാനിറ്റൈസര്‍, പെര്‍ഫ്യൂം തുടങ്ങിയ ആല്‍ക്കഹോള്‍ അടങ്ങിയ കാനുകള്‍ വെക്കരുതെന്ന് നേരത്തേ ഖത്തര്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Most Popular